കോട്ടയത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോക്സോ കേസ് ഇരയടക്കം ഒമ്പത് പെണ്‍കുട്ടികളെ കാണാതായി

കോട്ടയത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോക്സോ കേസ് ഇരയടക്കം ഒമ്പത് പെണ്‍കുട്ടികളെ കാണാതായി

കോട്ടയം: കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇവിടെ നിന്ന് കടന്നുകളഞ്ഞെന്ന വിവരം അറിയുന്നത്.

പന്ത്രണ്ട് പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെടുന്ന പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരും. മഹിളാ സമഖ്യ എന്‍ജിഒ നടത്തുന്ന ഈ സ്വകാര്യ ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണവും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.