തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഇന്നും ബിജെപി കൗണ്‍സിലര്‍മാര്‍. നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറിയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തിയത്. പൊലീസ് സുരക്ഷയില്‍ നഗരസഭയിലെത്തിയെ മേയര്‍ക്കെതിരെ ഗോ ബാക്ക് മുദ്രവാക്യം വിളികളും ഉയര്‍ന്നു.
മേയര്‍ രാജിവച്ചില്ലെങ്കില്‍ മേയറെ നഗരസഭയുടെ പടി കയറ്റില്ല. ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ശക്തമായ സമര രീതിയുമായി മുന്നോട്ട് പോകും. നഗരസഭയുടെ തലപ്പത്ത് കയറി നിന്ന് തങ്ങള്‍ പ്രതിഷേധം അറിയിക്കുകയാണെന്നും ബിജെപി കൗണ്‍സിലര്‍ എം.ആര്‍ ഗോപന്‍ പറഞ്ഞു. പിന്നീട് കൗണ്‍സിലര്‍മാര്‍ താഴെയിറങ്ങി.
അതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ഡി.ആര്‍ അനില്‍ ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും മൊഴി നല്‍കി.
നഗരസഭയില്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട മേയറുടെ കത്ത് താന്‍ കണ്ടിട്ടില്ല. കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാന്‍ ഒരു കത്ത് തയ്യാറാക്കിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് അത് തയ്യാറാക്കിയത്. ഓഫീസില്‍ നിന്ന് ആ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ലെന്നും അനില്‍ മൊഴി നല്‍കി.
എസ്എടി ആശുപത്രിയിലെ നിയമനവുമായി ബന്ധപ്പെട്ടുള്ള അനിലിന്റെ കത്ത് നേരത്തെ പുറത്തു വന്നിരുന്നു. മേയറുടെയും അനിലിന്റെയും കത്തുകളെക്കുറിച്ചും കഴിഞ്ഞ രണ്ട് വര്‍ഷം നഗരസഭയില്‍ നടന്ന നിയമനങ്ങളെക്കുറിച്ചുമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.