തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകളിൽ പ്രതിഷേധിച്ച് രാജ്ഭവനുമുമ്പിൽ ഒരുലക്ഷം പേരെ സംഘടിപ്പിച്ച് എൽഡിഎഫ് നടത്തുന്ന പ്രതിഷേധക്കൂട്ടായ്മ ഇന്ന്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. ജില്ലകളിലും സമാനപരിപാടികൾ നടക്കും.
ഇടതുമുന്നണിയെക്കാളുപരി ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതിയുടെ ബാനറിലാണ് സമരാസൂത്രണം. വിദ്യാഭ്യാസവിദഗ്ധർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, ഡിഎംകെ നേതാവ് തിരുച്ചി ശിവ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ, മറ്റ് ഘടകകക്ഷിനേതാക്കൾ എന്നിവരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല.
സമരം സംബന്ധിച്ച വിശദമായ റിപ്പോർട്ട് രാജ്‌ഭവൻ രാഷ്ട്രപതിക്കും കേന്ദ്രസർക്കാരിനും നൽകും. പൊതുനിരത്ത് കൈയേറിയുള്ള സമരം നിയമവിരുദ്ധമാണെന്ന നിലപാടിലാണ് ഗവർണർ.
സമരംനടക്കുന്ന വേളയിൽ ഗവർണർ രാജ്ഭവനിലില്ല. ഡൽഹിക്കുപോയ അദ്ദേഹം അടുത്ത ഞായറാഴ്ചയേ മടങ്ങിവരൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.