കെ.സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

കെ.സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. പ്രസ്താവനകള്‍ എതിരാളികള്‍ ആയുധമാക്കും എന്നാണ് വിലയിരുത്തല്‍. ഘടകക്ഷി നേതാക്കളും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് സൂചന.

കെ.പി.സി.സി അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് ദേശീയ തലത്തില്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പുതിയ വിവാദങ്ങളുടെ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി സുധാകരന് നല്‍കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് പുനരാലോചന നടത്തിയേക്കും.

അതേസമയം സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ താന്‍ ആളെ വിട്ടിരുന്നു എന്നാണ് രണ്ട് ദിവസം മുമ്പ് എം.വി.ആര്‍ അനുസ്മരണത്തില്‍ സുധാകരന്‍ പറഞ്ഞത്. ഇന്നലെ ജവഹര്‍ ലാല്‍ നെഹ്റു ശ്യാമപ്രസാദ് മുഖര്‍ജിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് അടക്കം ഉന്നയിച്ച് ഇത് ന്യായീകരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.