യുഎഇ: ഭരണാധികാരികള്‍ക്കൊപ്പം ഇരിക്കുന്ന പൂച്ചക്കുട്ടിയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് അവർക്കൊപ്പം പൂച്ചക്കുട്ടി ഇരിപ്പുറപ്പിച്ചത്. ദുബായ് മീഡിയ ഓഫിസ് പങ്കുവെച്ച വീഡിയോ ഇതിനകം നിരവധി പേർകണ്ടുകഴിഞ്ഞു.
https://www.instagram.com/reel/Ck3mFoDgIdE/?igshid=MDJmNzVkMjY=
2021 ആഗസ്റ്റ് മാസത്തില്‍ ദുബായില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഈ പൂച്ചയുടെ കുട്ടിയാണ് ഭരണാധികാരികള്‍ക്കൊപ്പമിരിക്കുന്നതും എന്നുളളതാണ് കൗതുകകരം. രക്ഷിച്ച പൂച്ചയെ അന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഓഫീസ് അധികൃതരെത്തി ഏറ്റെടുത്തിരുന്നു. അന്ന് പൂച്ചയെ രക്ഷിച്ച രണ്ടു മലയാളികളടക്കം നാലു പേർക്കും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാരിതോഷികവും നല്‍കിയിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.