ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിജെപി, ആര്‍എസ്എസ് ഇടപെടല്‍ അനുവദിക്കില്ല: യെച്ചൂരി; രാജ്ഭവന്‍ മാര്‍ച്ചില്‍ പതിനായിരങ്ങള്‍

 ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിജെപി, ആര്‍എസ്എസ് ഇടപെടല്‍ അനുവദിക്കില്ല: യെച്ചൂരി; രാജ്ഭവന്‍ മാര്‍ച്ചില്‍ പതിനായിരങ്ങള്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രാജ്ഭവന് മുന്നില്‍ എല്‍.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു വ്യക്തിപരമായ പ്രശ്നമല്ല, നയപരമായ പ്രശ്നമാണെന്നും അതിന്റെ മേലുള്ള സമരമാണെന്നും യെച്ചൂരി വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തനിക്ക് 30 വര്‍ഷക്കാലത്തെ പരിചയമുണ്ട്. ഇതിനിടയിലൊന്നും അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായി തെറ്റി നില്‍ക്കേണ്ട കാര്യം വന്നിട്ടില്ല.

ഇപ്പോഴും നയപരമായ കാര്യത്തിലാണ് അദ്ദേഹവുമായുള്ള വിയോജിപ്പ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമരമെന്നും യെച്ചൂരി പറഞ്ഞു. ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.