കാക്കനാട്: സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ മാര്‍ ആന്‍ഡ്രുസ് താഴത്തിനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസിനും സീറോ മലബാര്‍സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സ്വീകരണം നല്‍കി.
കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ചു സഭയെ നയിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടെയെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസിച്ചു. സീറോമലബാര്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് റവ.ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ യൂഹന്നാന്‍ മാര്‍ തെയഡോഷ്യസ്, ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ജെ.ബി. കോശി, മദര്‍ ജനറല്‍ ലിറ്റി എഫ്‌സിസി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, , കൂരിയ ചാന്‍സലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍, ജസ്റ്റിസ് എബ്രഹാം മാത്യു, ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എറണാകുളം അങ്കമാലി, തൃശൂര്‍ അതിരൂപതകളില്‍ നിന്നുള്ള വികാരി ജനറല്‍മാര്‍, സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്‌സ്, വൈദികര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26