ചര്‍ച്ച പരാജയം; സമവായത്തിന് ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

ചര്‍ച്ച പരാജയം; സമവായത്തിന് ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം. സര്‍ക്കാരുമായി മൂന്നാം വട്ടവും നടത്തിയ ചര്‍ച്ചയില്‍ ഇരു സഭകളും സമയവായത്തില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.

സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭയും നിയമനിര്‍മ്മാണം വേണമെന്ന് യാക്കോബായാ സഭയും ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. ഇനിയൊരു ചര്‍ച്ചയുണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറിയും സഭാ നിലപാട് സര്‍ക്കാരിനേയും ഹൈക്കോടതിയേയും അറിയിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ ഭാരവാഹികളും പറഞ്ഞു.

ചീഫ് സെക്രട്ടറി വി.പി. ജോയുടെ നേതൃത്വത്തിലാണ് സഭാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്‌നങ്ങളില്‍ തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്റെ ഭാഗമായായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു തുടര്‍ചര്‍ച്ചകള്‍.

ഇനിയൊരു ചര്‍ച്ചയുണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതോടെ സര്‍ക്കാര്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അവസാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.