തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കറ കളഞ്ഞ മതേതര വാദിയാണെന്നും അദ്ദേഹം രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തെറ്റാണന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ സുധാകരന്‍ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി ചെന്നിത്തയുടെ പ്രതികരണം.
സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. ഇക്കാര്യം അദ്ദേഹം തന്നെ നിഷേധിക്കും. നെഹ്‌റുവിനെക്കുറിച്ചുള്ള വിവാദ പ്രസ്താവന നാക്കു പിഴയാണെന്നാണ് സുധാകരന്‍ നല്‍കിയ വിശദീകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധത അറിയിച്ച് കെ.സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നതെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്തുവെന്ന സുധാകരന്റെ പ്രസ്താവന ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. കണ്ണൂരിലെ നവോത്ഥാന സദസില്‍ വച്ചായിരുന്നു കെ.സുധാകരന്റെ വിവാദ പ്രസ്താവന.
ആര്‍എസ്എസ് നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ തയ്യാറായെന്നായിരുന്നു സുധാകരന്‍ പ്രസംഗിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.