ആലപ്പുഴ: തെലങ്കാന ഓപ്പറേഷൻ ലോട്ടസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിക് ചോദ്യം ചെയ്യലിന് നോട്ടിസ്. എസ്‍പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പൊലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തി നോട്ടിസ് നൽകിയത്.
ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകണമെന്നാണ് നോട്ടിസിലുള്ളത്. തുഷാറിന്‍റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടിസ് കൈപ്പറ്റി.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഓപ്പറേഷന്‍ കമലയ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നുമാണ് ചന്ദ്രശേഖര്‍ റാവു ആരോപിച്ചത്.
ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും കെസിആര്‍ കുറ്റപ്പെടുത്തിയിരുന്നു. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് വേണ്ടി ഇടപെട്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച ചന്ദ്രശേഖര്‍റാവു, അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു വിഡിയോകളും പുറത്തുവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.