ആരോപണങ്ങള്‍ക്കെല്ലാം മറുപടി വരും ദിവസങ്ങളില്‍ ഖത്തർ സിഇഒ

ആരോപണങ്ങള്‍ക്കെല്ലാം മറുപടി വരും ദിവസങ്ങളില്‍ ഖത്തർ സിഇഒ

ദോഹ:ലോകകപ്പ് ഫുട്ബോള്‍ സംഘാടനവുമായി ബന്ധപ്പെട്ട് രാജ്യത്തിന് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാം വരും ദിവസങ്ങളില്‍ മറുപടി നല്‍കുമെന്ന് ഖത്തർ സിഇഒ നാസർ അല്‍ ഖാദർ.
പ്രവാസി തൊഴിലാളികള്‍ക്ക് പണം നല്‍കി ഫുട്ബോള്‍ ആരാധകരാക്കുന്നുവെന്ന ചില ഇംഗ്ലീഷ്- ഫ്രഞ്ച് മാധ്യമങ്ങളുടെ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷ പ്രചരണത്തിന്‍റെ ഭാഗമാണ് ഇത്തരം വാർത്തകള്‍.രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതാണ് ഇത്തരം പ്രചരണങ്ങള്‍. ഇതുവരെ 31 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. മത്സരങ്ങള്‍ കാണാനെത്തുന്നവരെ ഇകഴ്ത്തുന്ന പരാമർശങ്ങള്‍ ലജ്ജാകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഫുട്ബോള്‍ കാണാനെത്തുന്നവരില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുളളവരാണ്. പ്രത്യേകിച്ചും കേരളത്തില്‍ നിന്ന്. ഖത്തറില്‍ ഫുട്ബോളിലെ പിന്തുണയ്ക്കുന്ന ദക്ഷിണേന്ത്യയിൽ നിന്നുളള നിരവധി പേരുണ്ട്. അവർ ഫുട്ബോളിനെ സ്നേഹിക്കുന്നു, അവർ യഥാർത്ഥ ആരാധകരാണ്. അവർക്ക് പ്രൊഫഷണലായി സംഘടിപ്പിക്കുന്ന ടൂർണമെന്‍റുകള്‍ ഉണ്ടെന്ന് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.ഈ ലോകകപ്പ് ഫിഫയുടെ ചരിത്രത്തിലെ എക്കാലത്തേയും അവിസ്മരണീയ ലോകകപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് ലോകകപ്പ് ഫുട്ബോളിന് തുടക്കമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.