ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ കൊവാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ഭാരത് ബയോടെക് നിര്‍മ്മിച്ച വാക്സിനാണ് മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിനായി ഇന്ന് തുടക്കമിടുന്നത്. ഹരിയാനയില്‍ തുടങ്ങുന്ന വാക്സിന്‍ പരീക്ഷണത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കും. വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധനാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ അഞ്ച് വാക്സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇന്ത്യയുടെ വാക്‌സിനുകളില്‍ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത് കൊവാക്‌സിന്‍ മാത്രമാണ്. ഐ.സി.എം.ആറുമായി സഹകരിച്ചുളള പരീക്ഷണങ്ങള്‍ക്ക് 26,000 പേരാണ് ഇന്ത്യയിലാകെ സഹകരിക്കുക. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ആയിരം പേരിലായിരുന്നു പരീക്ഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.