കാല്‍പ്പന്തില്‍ വസന്തം വിരിയുന്നു; ലോകകപ്പിന് നാളെ ഖത്തറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ കിക്കോഫ്

കാല്‍പ്പന്തില്‍ വസന്തം വിരിയുന്നു; ലോകകപ്പിന് നാളെ ഖത്തറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ കിക്കോഫ്

ദോ​ഹ: കാല്‍പ്പന്തിന്റെ വസന്തോത്സവത്തിന് ഇനി ഒരുനാൾ മാത്രം. ഒ​രു രാ​വു​കൂ​ടി പെ​യ്തു​തീ​രു​മ്പോ​ഴേക്കും ഭൂ​ഗോ​ളം ഒ​രു പ​ന്താ​യി ചുരുങ്ങും. ആവേശത്തിനും ആരാവങ്ങൾക്കും സംസ്കാരവും ഭാഷയും ഒന്നാകും. വ​ൻ​ക​ര​ക​ളു​ടെ അ​തി​രു​ക​ൾവരെ മാറ്റിവരക്കുന്ന ലോക ഫുട്ബോൾ മാമാങ്കത്തിന് നാളെ ഖത്തറിൽ കിക്കോഫ്. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30ന് ​അ​ൽ​ബെ​യ്ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും ഇക്വ​ഡോ​റും തമ്മിലാണ് ആദ്യ മത്സരം.

സന്നാഹമത്സരങ്ങൾ പൂർത്തിയാക്കി ലോകകപ്പിനുള്ള 32 ടീമുകളും ഖത്തറിൽ എത്തിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് ആരാധകരും സംഘങ്ങളായി എത്തുന്നു. ഇനി ഒരുമാസം ഖത്തർ ലോകത്തിന്റെ സ്വന്തമാണ്. വിവിധ ഭാഷകളുടെ, സംസ്‌കാരങ്ങളുടെ, ഭക്ഷണരീതികളുടെ സംഗമവേദിയാകുമ്പോഴും തങ്ങളുടെ തനിമ കാത്തുസൂക്ഷിക്കുമെന്ന് ഖത്തർ ഭരണകൂടം ഉറപ്പ് നൽകുന്നുണ്ട്.

ഖത്തറിലെ ആഘോഷങ്ങൾക്കും ആരവങ്ങൾക്കും ശോഭയേകാൻ നിറയെ മലയാളികളുമുണ്ട്. കേരളത്തിൽ നിന്ന് സംഘങ്ങളായി ദിവസവും മലയാളികളെത്തുന്നു. മുൻകാല താരങ്ങളും പരിശീലകരുമൊക്കെ ലോകകപ്പിന് എത്തുന്നവരുടെ പട്ടികയിലുണ്ട്. മറ്റ് അറേബ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളും ഖത്തറിലെ ആഘോഷങ്ങളിൽ അലിയുവാൻ എത്തുന്നുണ്ട്.

ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ ഫിഫ മദ്യപാനം നിരോധിച്ചു. മദ്യത്തിന് വിലക്കുള്ള ഖത്തറിൽ പ്രത്യേകം അനുമതി നൽകിയ ഫാൻ സെന്ററുകളിൽ മാത്രമേ വിദേശത്തു നിന്ന് എത്തുന്നവർക്ക് മദ്യപിക്കാൻ അനുമതിയുള്ളൂ. ഫിഫയുടെ ഇടപെടലിനെത്തുടർന്ന് പരമ്പരാഗത നിയന്ത്രണങ്ങളിൽ ഖത്തർ ഭരണകൂടം ഇളവ് നൽകിയിട്ടുണ്ടെങ്കിലും സ്റ്റേഡിയങ്ങളിൽ മദ്യപാനം അനുവദിക്കില്ലെന്ന കർശന നിലപാടിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.