പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴിന് തുടങ്ങും; 23 ദിവസങ്ങളിലായി 17 സിറ്റിങുകള്‍

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴിന് തുടങ്ങും; 23 ദിവസങ്ങളിലായി 17 സിറ്റിങുകള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴിന് ആരംഭിക്കും. 23 ദിവസങ്ങള്‍ സമ്മേളിച്ച ശേഷം 2022 ഡിസംബര്‍ 29 ന് സമ്മേളനം അവസാനിക്കും. 17 സിറ്റിങുകളാകും സമ്മേളനത്തില്‍ ഉണ്ടാവുക.

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. സെഷനില്‍ ക്രിയാത്മക സംവാദത്തിനായി കാത്തിരിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്.

രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഉപരിസഭയിലെ നടപടികള്‍ നിയന്ത്രിക്കുന്ന ആദ്യ സെഷനാണിത്. വരാനിരിക്കുന്ന സമ്മേളനത്തില്‍ പാസാക്കേണ്ട ബില്ലുകളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കും. വിവാദ രാജ്യദ്രോഹ നിയമത്തിലെ ഭേദഗതിയാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രധാന ബില്ല്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാജ്യദ്രോഹ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് നവംബര്‍ ഒന്നിന് മോഡി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.