ദുബായ്: ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ ദുബായും. വിവിധ ഇടങ്ങളിലെ ഫാന്‍ സോണുകളില്‍ ലോകകപ്പ് മത്സരങ്ങള്‍ തല്‍സമയം കാണാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുബായ് ഹാർബറിലെ ബഡ്‌എക്‌സ് ഫിഫ ഫാൻ ഫെസ്റ്റിവലിൽ 4ഡി ഓഡിയോ സജ്ജീകരിച്ചിരിക്കുന്ന 330 ചതുരശ്ര മീറ്റർ സ്‌ക്രീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.ആയിരകണക്കിന് ആരാധകർക്ക് ഇവിടെ മത്സരം വീക്ഷിക്കാനാകും.
ദുബായ് ഹില്‍സ് മാളിലെ റോക്സി സിനിമാസിലും മത്സരങ്ങള്‍ തല്‍സമയം പ്രദർശിപ്പിക്കുന്നതിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. 423 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് റോക്‌സി എക്‌സ്ട്രീം സ്‌ക്രീൻ. ജദഫിലെ മാരിയറ്റ് ഹോട്ടലിലും മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്.
ദുബായ് പോലീസിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങളിങ്ങനെ
ലോകകപ്പ് ആവേശത്തിലേക്ക് സഹിഷ്ണുതയുടെ നഗരമായ ദുബായ് തുറന്നമനസോടെ ആരാധകരെ സ്വാഗതം ചെയ്യുന്നു. മത്സരങ്ങൾ കാണാനുള്ള സ്ഥലങ്ങൾ, ഫാൻ സോണുകൾ, ദുബായിലെ പ്രധാന സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങുന്ന ഒരു സന്ദർശക ഗൈഡ് ഫോഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്.പൊതുമാർഗ്ഗ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു
ഫോട്ടോകളെടുക്കുമ്പോള്‍ മറ്റുളളവരുടെ സ്വകാര്യത മാനിക്കുക
പൊതുസ്ഥലങ്ങള്‍ സംരക്ഷിക്കുക
പൊതുയിടങ്ങളില്‍ പുക ജ്വലനം അനുവദിക്കില്ല
പൊതുസ്ഥലങ്ങളില്‍ മദ്യപാനം പാടില്ല
സഹിഷ്ണുതയുടെ ഒരു രാജ്യമാണ് യുഎഇ. അതുപോലെ, മതങ്ങളെ അവഹേളിക്കുന്നതും എല്ലാത്തരം വിവേചനങ്ങളും രാഷ്ട്രീയ തർക്കങ്ങളും നിരോധിക്കപ്പെടുന്ന സംസ്കാരത്തെ മാനിക്കണം.
ആഘോഷങ്ങളിലും മറ്റുളളവരുടെ സ്വകാര്യത മാനിക്കണം. ആഘോഷങ്ങള്‍ അനുവദിക്കപ്പെട്ട സ്ഥലത്ത് മാത്രം.
സ്പോർട്സ്മാന്‍സ്പിരിറ്റോടെ കാര്യങ്ങള്‍ കാണണം.സ്പോർട്സ് ഭ്രാന്തന്മാരാകരുത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നതോ പ്രചരിപ്പിക്കുന്നതോ നിരോധിച്ചിരിക്കുന്നു.
ലൈസൻസില്ലാത്ത മസാജ് പാർലറുകളും സംശയാസ്പദമായ പരസ്യങ്ങളും ഒഴിവാക്കുക.
പൊതു ഇടങ്ങളിൽ സ്‌നേഹം കാണിക്കുന്നത് ഒഴിവാക്കുക
നിങ്ങൾക്ക് വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ആവശ്യമായ പെർമിറ്റുകൾക്കും അംഗീകാരങ്ങൾക്കും ദയവായി യോഗ്യതയുള്ള അധികാരികളെ പരിശോധിക്കുക.
പൊതുസ്ഥലങ്ങളില്‍ ലഗേജുകള്‍ ഉപേക്ഷിക്കാതിരിക്കുക
ഏതെങ്കിലും സാഹചര്യത്തില്‍ വിലപിടിപ്പുളള സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിന് ടാക്സി നമ്പർ സേവ് ചെയ്യുകയോ പേയ്‌മെന്‍റ് രസീത് സൂക്ഷിക്കുകയോ ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.