ന്യൂഡല്‍ഹി: ഗുജറാത്ത് ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ അവസാനവട്ട പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നും നാളെയും സംസ്ഥാനത്ത് പ്രചാരണം നടത്തും.
നാളെ രാഹുല്‍ ഗാന്ധിയും ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ശക്തമായ ത്രികോണ മത്സരമായിരിക്കും ഇക്കുറി ഗുജറാത്തില്‍ നടക്കുകയെന്ന് ഉറപ്പായതോടെ പ്രചാരണം നാള്‍ക്കുനാള്‍ ശക്തിപ്പെടുത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
പ്രധാന മന്ത്രി ഉള്‍പ്പെടെയുള്ള താര പ്രചാരകരെ സംസ്ഥാനത്ത് എത്തിക്കുന്ന ബി.ജെ.പി പാര്‍ട്ടിക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്നും നാളെയും സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലും വനിതാ റാലി നടത്താനാണ് ബി.ജെ.പി നീക്കം. വീരാംഗന റാലി എന്ന് പേരിട്ടിരിക്കുന്ന 150 പ്രചരണ യോഗങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിക്കുന്നത്.
കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്കായി രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തില്‍ എത്തും. മൂന്ന് മണ്ഡലങ്ങളിലെ റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ഭാരത് ജോഡോ യാത്ര പ്രവേശിക്കാത്തത് പരാജയ ഭീതി കാരണമെന്നാണ് ബി.ജെ.പി ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.