മംഗളൂരു സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി ഷാരിക്ക്; തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമെന്ന് പൊലീസ്

മംഗളൂരു സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി ഷാരിക്ക്; തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമെന്ന് പൊലീസ്

മംഗളൂരു: ഓട്ടോറിക്ഷയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി ഷാരിക്കെന്ന് പൊലീസ്. കേസില്‍ മറ്റ് രണ്ടു പേര്‍ക്കുകൂടി പങ്കുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഷാരിക്ക് ജാമ്യത്തിലിറങ്ങി മൈസൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചു വരികയായിരുന്നു.

വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്.

ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായ അപകടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കത്തിയ പ്രഷര്‍ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയില്‍ നിന്നു കണ്ടെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.