പോര്‍ട്ട് മോറെസ്ബി: വംശനാശം സംഭവിച്ചെന്ന് കരുതിയിരുന്ന അപൂര്‍വയിനം പ്രാവ് ഭൂമുഖത്ത് ജീവനോടെയുണ്ടെന്ന് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് അമേരിക്കൻ പക്ഷി ഗവേഷകര്‍. 140 വര്‍ഷം മുന്‍പ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായെന്നു കരുതിയിരുന്ന ബ്ലാക്ക് നേപ്പഡ് ഫെസന്റ് പീജ്യണ്‍ എന്ന പ്രാവിനത്തില്‍ പെടുന്ന പക്ഷിയെയാണ് വീണ്ടും കണ്ടെത്തിയത്. പാപ്പുവ ന്യൂഗിനിയയിലെ വനത്തിനുള്ളിലാണ് ഈ പക്ഷിയെ വീണ്ടും കണ്ടെത്തിയത്.
ഒരു മാസം നീണ്ട തെരച്ചിലിനൊടുവിലാണ് ദ്വീപിനുള്ളിലെ വനത്തിനുള്ളില്‍ നിന്ന ബ്ലാക്ക് നേപ്പഡ് ഫെസന്റിനെ വീണ്ടും കണ്ടെത്തിയത്. വേട്ടക്കാരില്‍ നിന്നാണ് അപൂര്‍വ്വയിനം പക്ഷിയെ കണ്ടെന്ന സൂചന ഗവേഷകര്‍ക്ക് ലഭിക്കുന്നത്. ഏറെ നാള്‍ നീണ്ടു നിന്ന തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങിയ സംഘത്തിന്റെ ക്യാമറയിലേക്കാണ് നിലത്തു കൂടി സഞ്ചരിക്കുന്ന അപൂര്‍വ്വയിനം പ്രാവ് എത്തിയത്. അപൂര്‍വ്വ സംഭവമെന്നാണ് കണ്ടെത്തലിനെ ഗവേഷണ സംഘത്തലവന്‍ ജോണ്‍ മിറ്റമെറിയര്‍ വിശദമാക്കുന്നത്.
2019-ലും ഈ ദ്വീപില്‍ ഇവയ്ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നിനെപ്പോലും കണ്ടെത്താനായിരുന്നില്ല.
ഫെര്‍ഗൂസണ്‍ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന മേഖലയിലാണ് പക്ഷിയെ കണ്ടെത്തിയത്. ഈ ദ്വീപാണ് ഫെസന്റുകളുടെ സ്ഥിരം ആവാസ വ്യവസ്ഥ. 1882ന് ശേഷം ആദ്യമായാണ് ഇവയുടെ ചിത്രം എടുക്കുന്നത്. ഈ ജീവി വിഭാഗത്തേക്കുറിച്ച് പരിമിതമായ അറിവുകള്‍ മാത്രമാണ് ശാസ്ത്ര ലോകത്തിനുള്ളത്. എന്നാല്‍ നിലവിലുള്ള ഫെസന്റുകള്‍ കുറയുന്നുണ്ടോയെന്ന ആശങ്കയിലാണ് ഗവേഷകരുള്ളത്.
വംശനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പക്ഷി ഗവേഷകര്‍ നിരീക്ഷിക്കുന്നത്. വലിപ്പമുള്ള ഫെസന്റിനെയാണ് കണ്ടെത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.