ന്യൂഡൽഹി: കേന്ദ്രസർക്കാർ തസ്‌തികകളിലെ ഒഴിവുകൾ നികത്താൻ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതി പ്രകാരം വിവിധ വകുപ്പുകളിൽ ജോലി ലഭിച്ച 71,000 പേർക്ക് ഇന്ന് നിയമനക്കത്ത് നൽകും. വീഡിയോ കോൺഫറൻസിലൂടെ രാവിലെ 10.30ന് നടക്കുന്ന തൊഴിൽമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കത്ത് വിതരണം ചെയ്യുന്നത്.
ഒക്ടോബറിൽ നടന്ന സമാനമായ ചടങ്ങിൽ 75,000 പേർക്ക് നിയമനക്കത്തുകൾ കൈമാറിയിരുന്നു. പുതുതായി ജോലിക്കു ചേർന്നവർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സ് കർമയോഗി പ്രാരംഭ് മൊഡ്യൂളിനും പ്രധാനമന്ത്രി തുടക്കം കുറിക്കും.
തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 45 ഇടങ്ങളിൽ വച്ചാണ് നിയമന ഉത്തരവിന്റെ ശരിപ്പകർപ്പുകൾ കൈമാറുക.
അധ്യാപകർ, ലക്ചറർമാർ, നഴ്സുമാർ, നഴ്സിംഗ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ തുടങ്ങിയ തസ്തികകളിലും സാങ്കേതിക-പാരാമെഡിക്കൽ തസ്തികകളിലും കേന്ദ്ര സായുധ പൊലീസ് സേനകളിലെ വിവിധ തസ്‌തികകളിലുമാണ് കൂട്ട നിയമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.