ലക്‌നൗ: ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി പാരച്യൂട്ട് പരീക്ഷണം നടത്തി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം എസ് വിജയകരമായി വിക്ഷേപിച്ച് ഒരു ദിവസം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ്. അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബഹിരാകാശത്തേയ്ക്കുള്ള ഇന്ത്യയുടെ ആദ്യ മനുഷ്യ ദൗത്യമാണ് ഗഗന്‍യാന്‍.
ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയില്‍ സ്ഥിത ചെയ്യുന്ന ബാബിന ഫീല്‍ഡ് ഫയര്‍ റേഞ്ചിലാണ് ഗഗന്‍യാന്‍ പേടകം തിരിച്ചിറക്കുന്നതിനായുള്ള പാരച്യൂട്ട് പരീക്ഷണങ്ങള്‍ സംഘടിപ്പിച്ചത്. പേടകത്തെ തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സഞ്ചാരികളുമായി പേടകം തിരിച്ച് ഭൂമിയിലേക്ക് എത്തുമ്പോള്‍ വേഗത കുറയ്ക്കുന്നതിനാണ് പാരച്യൂട്ട് സംവിധാനം ഉപയോഗിക്കുന്നത്.
ഐഎസ്ആര്‍ഒയുടേയും ഡിആര്‍ഡിഒയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് പാരച്യൂട്ട് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് പാരച്യൂട്ട് സംവിധാനങ്ങളാണ് ഗഗന്‍യാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബഹിരാകാശ യാത്രികരെ താഴെയിറക്കാന്‍ രണ്ട് പാരച്യൂട്ടുകള്‍ മതിയാകുമെന്നും ഓരോ പാരച്യൂട്ടുകളുടേയും പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.