ലണ്ടന്‍: ക്രിസ്തു വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും പീഡനമേല്‍ക്കുന്നവരെയും അനുസ്മരിച്ചു രക്ത വര്‍ണ്ണവാരത്തിന് നവംബര്‍ 16 ന് തുടക്കം കുറിച്ചു. നവംബര്‍ 16 മുതല്‍ 23 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായായിരിക്കും ആചരണം നടക്കുക.
പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലാണ് മത സ്വാതന്ത്ര്യത്തിനും മത പീഡനങ്ങള്‍ക്കുമെതിരെ കൈകോര്‍ക്കുവാനുള്ള ഈ ആഹ്വാനം. ലണ്ടന്‍ പാര്‍ലമെന്റില്‍ 'പീഡിപ്പിക്കപ്പെട്ടവരും വിസ്മരിക്കപ്പെട്ടവരുമെന്ന' മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടി തുടക്കമിടുന്ന വാരാചരണത്തില്‍ 2020-2022 കാലയളവില്‍ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ അനുസ്മരിക്കും.
വിയന്നയില്‍ ഓസ്ട്രിയയിലെ സഭകളുടെ സഹകരണത്തോടെ രക്തസാക്ഷികളുടെ സ്മരണാര്‍ത്ഥം വിശുദ്ധ ബലിയും അര്‍പ്പിക്കപ്പെടും. അന്താരാഷ്ട്രതലത്തില്‍ ജാഗരണ പ്രാര്‍ത്ഥനകളും ഉപവാസ പ്രാര്‍ത്ഥനാ യജ്ഞങ്ങളും ഉള്‍പ്പെടെ നിരവധി കൂട്ടായ്മകളും ഈ ആഴ്ചയില്‍ സംഘടിപ്പിക്കപ്പെടും. ഏതാണ്ട് 15 രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ആഘോഷം നടക്കും.
ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 23 'ചുവപ്പ് ബുധന്‍' എന്ന പേരില്‍ ആഘോഷിക്കും. അന്നേ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളും സ്‌കൂളുകളും രക്തസാക്ഷികളുടെ ചുടുരക്തത്തെ സ്മരിക്കുന്ന ചുവപ്പ് നിറങ്ങളാല്‍ അലംകൃതമാകും. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെക്കുറിച്ചുള്ള സവിശേഷ റിപ്പോര്‍ട്ടും എ.സി.എന്‍ യു.കെ പാര്‍ലമെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ, ഓസ്ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, കൊളംബിയ, അയര്‍ലന്‍ഡ്, മെക്‌സിക്കോ, നെതര്‍ലന്‍ഡ്സ്, ഫിലിപ്പൈന്‍സ്, പോര്‍ച്ചുഗല്‍, സ്ലൊവാക്യ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ദേവാലയങ്ങള്‍ ബുധനാഴ്ച ചുവപ്പണിയുന്നതോടൊപ്പം ദേവാലയ മണികളും മുഴങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.