ക്യൂബന്‍ വിപ്ലവ ഗായകന്‍ പാബ്ലോ മിലാന്‍സ് അന്തരിച്ചു; അന്ത്യം സ്‌പെയിനില്‍

ക്യൂബന്‍ വിപ്ലവ ഗായകന്‍ പാബ്ലോ മിലാന്‍സ് അന്തരിച്ചു; അന്ത്യം സ്‌പെയിനില്‍

ഹവാന: ക്യൂബന്‍ സംഗീതത്തെ വിപ്ലവഭരിതമാക്കിയ ഗായകനും ഗാനരചയിതാവും ഗ്രാമി പുരസ്‌കാരജേതാവുമായ പാബ്ലോ മിലാന്‍സ് (79) അന്തരിച്ചു. രക്താര്‍ബുദബാധിതനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ സ്‌പെയിനിലായിരുന്നു അന്ത്യം.

ഫിദല്‍ കാസ്ട്രോയുടെ 1959-ലെ ക്യൂബന്‍ വിപ്ലവത്തിന് ചുവടുപിടിച്ച് ക്യൂബന്‍ സംഗീതത്തെ വിപ്ലവഭരിതമാക്കിയ പാട്ടുകാരന്‍ കൂടിയാണ് അദ്ദേഹം. വിപ്ലവത്തിനുശേഷം ക്യൂബയിലുയര്‍ന്നുവന്ന 'ന്യൂവ ട്രോവ' എന്ന സംഗീതപ്രസ്ഥാന സ്ഥാപകരിലൊരാളാണ്.

സോഷ്യലിസത്തെ പിന്തുണച്ച കൊളോണിയലിസത്തെയും വംശീയതയെയും എതിര്‍ക്കുന്ന പാട്ടുകളും ഫോക് സംഗീതവുമായിരുന്നു പ്രസ്ഥാനത്തിന്റെ കാതല്‍.

ലാറ്റിനമേരിക്ക, സ്പെയിന്‍, പോര്‍ച്ചുഗല്‍, പ്യൂര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലെ പാട്ടുകാരെ പാബ്ലോ മിലാന്‍സിന്റെ ഗാനങ്ങള്‍ ഏറെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.