പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയെ ക്ഷണിച്ച് പ്രാദേശിക നേതൃത്വം; വിലക്കി ഡിസിസി

പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയെ ക്ഷണിച്ച് പ്രാദേശിക നേതൃത്വം; വിലക്കി ഡിസിസി

കൊച്ചി:പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ പാര്‍ട്ടി പരിപാടികളിലേക്ക് ക്ഷണിച്ച് പ്രാദേശിക നേതൃത്വം. പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമര പ്രചാരണ വാഹന ജാഥയിലേക്കാണ് എല്‍ദോസിനെ ക്ഷണിച്ചത്.

കുന്നപ്പിള്ളിയുടെ ചിത്രം വച്ച പോസ്റ്ററും പുറത്തിറക്കിയിരുന്നു. പീഡനക്കേസിലെ പ്രതിയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന ആക്ഷേപമുന്നയിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെ പരിപാടിക്ക് എംഎല്‍എയെ പങ്കെടുപ്പിക്കുന്നത് വിലക്കി ഡിസിസി നേതൃത്വം രംഗത്തെത്തി.എല്‍ദോസ് കുന്നപ്പിള്ളി പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ കെപിസിസി ഡിസിസി അംഗത്വത്തില്‍ നിന്നും ഒക്ടോബര്‍ 22നാണ് പുറത്താക്കിയത്. ആറ് മാസത്തേക്കാണ് പാര്‍ട്ടി പദവികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പീഡന പരാതിയില്‍ എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് നടപടി പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.