ബോര്‍ഗാവ് (മധ്യപ്രദേശ്): ഭാരത് ജോഡോ യാത്രയില്‍ ആദ്യമായി പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയുടെ രണ്ടാം ദിവസം ഖാണ്ഡവ ജില്ലയിലെ ബോര്‍ഗാവില്‍ നിന്നാണ് രാഹുല്‍ ഗാന്ധി കാല്‍നട ജാഥ ആരംഭിച്ചത്.
പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദേര, മകന്‍ റെയ്ഹാന്‍ എന്നിവരാണ് റാലിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പങ്കെടുത്തത്. മൂന്ന് ദിവസം കൂടി പ്രിയങ്ക യാത്രയ്‌ക്കൊപ്പമുണ്ടാകും. ആദിവാസി നേതാവ് താന്തിയ ഭീലിന്റെ ജന്മ സ്ഥലം ഇരുവരും സന്ദര്‍ശിക്കും. ഒരുമിച്ചാല്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്ന ചുവടുകള്‍ ശക്തമാകുമെന്ന് എഐസിസി ട്വീറ്റ് ചെയ്തു.
അതിനിടെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. അശോക് ഗെലോട്ട് സര്‍ക്കാരിന് ഒരു വര്‍ഷം മാത്രം അവശേഷിക്കേ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് വിട്ടു നല്‍കണമെന്നാണ് പ്രധാനമായും ഗുജ്ജര്‍ വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.