കണ്ണൂര്‍: തലശേരി ഇരട്ട കൊലപാതകക്കേസില്‍ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായും രണ്ടു പേര്‍ സഹായം ചെയ്തതായും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് ബാബു പറഞ്ഞു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും പൂവനായി ഷെമീറിനെയും കുത്തി കൊലപ്പെടുത്തിയത് മുഖ്യപ്രതി നിട്ടൂര്‍ സ്വദേശി പാറായി ബാബുവാണെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ ലഹരി വില്‍പന ചോദ്യം ചെയ്തതാണോയെന്ന് പരിശോധിക്കുകയാണെന്നും കമ്മീഷണര്‍ അജിത് ബാബു പറഞ്ഞു. അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയില്‍ പാറായി ബാബുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
തലശേരി വീനസ് കോര്‍ണറില്‍ ഇന്നലെ വൈകിട്ടാണ് ബന്ധുകളായ ഷെമീര്‍, ഖാലിദ് എന്നിവര്‍ കുത്തേറ്റു മരിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച ഷാനിബ് എന്ന ആള്‍ക്ക് ഗുരുതര പരിക്കേറ്റു. നിട്ടൂര്‍ സ്വദേശി പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് ഷാനിബ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിന്റെ ഭാര്യാ സഹോദരന്‍ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ തലശേരി പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കൊല്ലപ്പെട്ട ഷെമീറിന്റെ മകന്‍ ഷാനിബ് പ്രദേശത്തെ ലഹരി വില്‍പന ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഒരു സംഘം ഇയാളെ മര്‍ദിച്ചു. മര്‍ദനമേറ്റ ഷാനിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ എത്തിയ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷെമീറിനെയും ഖാലിദിനെയും ആശുപത്രിയില്‍ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.