അമിതാഭ് ബച്ചന്റെ പേരും ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ പണികിട്ടും; ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

അമിതാഭ് ബച്ചന്റെ പേരും ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ പണികിട്ടും; ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: തന്റെ അനുമതിയില്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുകൂല വിധി. ടെലിവിഷനിലും സമൂഹ മാധ്യമങ്ങളിലും ഉള്‍പ്പെടെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ അമിതാഭ് ബച്ചന്റെ ശബ്ദം, പേര്, ചിത്രം എന്നിവ അനുമതി കൂടാതെ ഉപയോഗിക്കുന്നതിന് എതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ വാദം കേട്ട കോടതി നടന്റെ പേരും ചിത്രവും ശബ്ദവും അനുമതി കൂടാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടു.

നിരവധി പരസ്യചിത്രങ്ങളെ പ്രതിനിധീകരിക്കുന്നയാളാണ് നടന്‍. എന്നാല്‍ പല കമ്പനികളും അവരുടെ സാധനങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിനായി പ്രശസ്ത നടന്റെ പേരും ശബ്ദവും ചിത്രവുമെല്ലാം അനുമതി കൂടാതെ ഉപയോഗിക്കുകയാണ്. ഇത് തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അമിതാഭ് ബച്ചന് വേണ്ടി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്.

ചിലര്‍ ടീ-ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നു. അതില്‍ ബച്ചന്റെ ചിത്രം പതിക്കും. എന്നിട്ട് വിറ്റഴിക്കും. ചിലര്‍ പോസ്റ്ററുകള്‍ വില്‍ക്കുന്നു. അതിലും ബച്ചന്റെ മുഖം. ചിലര്‍ ഡൊമെയ്ന്‍ നെയിം അടക്കം അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നു. (amitabhbachchan.com.) ഇതെല്ലാം മുന്‍നിര്‍ത്തിയായിരുന്നു അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്.

നടന്റെ അനുമതി കൂടാതെ സംപ്രേഷണം ചെയ്യുന്ന എല്ലാ പരസ്യചിത്രങ്ങളും നീക്കം ചെയ്യണമെന്ന് ഐടി മന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.