അല്‍ ദഫ്ര: രാജകുടുംബാംഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധനേടി അല്‍ ദഫ്രയിലെ വിവാഹചടങ്ങ്. 188 സ്വദേശികളുടെ വിവാഹമാണ് നടന്നത്. അല്‍ ദഫ്ര മേഖലയുടെ ഭരണചുമതലയുളള ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചടങ്ങില്‍ സംബന്ധിച്ചു.
അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) പിന്തുണയോടെ ഷെയ്ഖ് ഹംദാന്‍റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടവിവാഹത്തിൽ സഹിഷ്ണുതയും സഹവർത്തിത്വവും മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും പങ്കെടുത്തു.
കൂടാതെ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് നഹ്യാൻ ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ എന്നിവരും വ്യവസായ മന്ത്രി സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബർ, ഫെഡറൽ സുപ്രീം കൗൺസിൽ കാര്യ മന്ത്രി അബ്ദുല്ല മുഹൈർ അൽ കെത്ബി തുടങ്ങിയവരും മറ്റ് ഉന്നത വ്യക്തിത്വങ്ങളും സമൂഹ വിവാഹത്തില്‍ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.