നാളുകളായി ഏറെ ജനപ്രിയമാണ് സോഷ്യല്‍മീഡിയ, ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ വളരെ എളുപ്പത്തില്‍ നമുക്ക് ലഭിക്കുന്നു. ഇതുതന്നെയാണ് സോഷ്യല്‍മീഡിയയുടെ ജനസ്വീകാര്യത ഇത്രമേല്‍ വര്‍ധിപ്പിച്ചതും. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ വളരെ വേഗത്തിലാണ് വൈറലാകുന്നതും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഒരു വീഡിയോയാണ്. അല്‍പം കൗതുകം നിറയ്ക്കുന്നതാണ് ഈ വീഡിയോ. അതായത് ചെടികളുടെ ഒരു ദിവസം എങ്ങനെയാണെന്ന് വ്യക്തമാക്കുകയാണ് ഈ ടൈം ലാപ്‌സ് വീഡിയോയിലൂടെ. നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.
വിവിധ ഇനത്തില്‍ പെട്ട ചില ഇലച്ചെടികളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ചെടികളുടെ സമീപത്തായി ചെറിയ ഒരു ക്ലോക്കും സ്ഥാപിച്ചിട്ടുണ്ട്. ഓരോ സമയങ്ങളിലും ചെടികള്‍ക്കുണ്ടാകുന്ന മാറ്റം വ്യക്തമാക്കാനാണ് ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. പ്രകാശത്തിന്റെ തോത് അനുസരിച്ച് ചെടികളില്‍ പ്രകടമായ മാറ്റങ്ങള്‍ ദൃസ്യമാകുന്നുണ്ട്. മാത്രമല്ല പകല്‍ സമയത്ത് ചെടികള്‍ ഉണര്‍വോടെ നില്‍ക്കുന്നതും വീഡിയായില്‍ കാണാം.
പന്ത്രണ്ട് സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. എന്നാല്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു ചെടിയുടെ 24 മണിക്കൂര്‍ എങ്ങനെയാണെന്ന് നമുക്ക് വ്യക്തമാകുന്നു. ഈ സമയത്തിനുള്ളില്‍ ചെടികളുടെ ഇലകളില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. എന്തായാലും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ് ഈ ചെറിയ വീഡിയോ സമ്മാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.