പ്രൊഫഷണല്‍ കോണ്‍ഗ്രസ് സമ്മേളനം ഇന്ന് കൊച്ചിയില്‍: തരൂരിനൊപ്പം സുധാകരന്‍ വേദി പങ്കിടില്ല

പ്രൊഫഷണല്‍ കോണ്‍ഗ്രസ് സമ്മേളനം ഇന്ന് കൊച്ചിയില്‍: തരൂരിനൊപ്പം സുധാകരന്‍ വേദി പങ്കിടില്ല

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദി​യി​ൽ ശശി​ തരൂർ എം.പി​ക്കൊപ്പം കെ.പി​.സി​.സി പ്രസി​ഡന്റ് കെ.സുധാകരൻ ഇന്ന് പങ്കെടുക്കില്ല. ഓൺ​ലൈനി​ലൂടെയാണ് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്യുക. പ്രസിഡൻസി ഹോട്ടലിൽ രാവിലെ 10നാണ് ചടങ്ങ്. പ്രൊഫഷണൽസ് കോൺഗ്രസ് പ്രസി​ഡന്റ് കൂടി​യായ തരൂരാണ് മുഖ്യപ്രഭാഷകൻ.

മുംബൈയി​ൽ നി​ന്നെത്തുന്ന തരൂർ ഇന്ന് ഉച്ചവരെ വേദി​യി​ലുണ്ടാകും. തുടർന്ന് വിവിധ വ്യക്തി​കളുമായുള്ള കൂടി​ക്കാഴ്ചയ്ക്ക് ശേഷം ഡൽഹി​യി​ലേക്ക് മടങ്ങും.

കെ. സുധാകരൻ കണ്ണൂരി​ൽ ചി​കി​ത്സയി​ലായതി​നാലാണ് ഉദ്ഘാടന ചടങ്ങ് ഓൺ​ലൈനി​ലാക്കി​യതെന്ന് സംഘാടകർ പറഞ്ഞു. മലബാറിൽ തരൂർ നടത്തിയ പര്യടനം കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിച്ച ശേഷം ഇരുനേതാക്കളും ഒരു വേദി​യി​ൽ എത്തുന്നത് രാഷ്ട്രീയ കൗതുകം സൃഷ്ടി​ച്ചി​രുന്നു.

വൈകിട്ട് അഞ്ചിന് സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടകൻ. പക്ഷേ ഈ ചടങ്ങി​ന് മുമ്പ് തരൂർ മടങ്ങും. ഡി​.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും യോഗത്തി​ൽ പങ്കെടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.