തിരുവനനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വൈദികരടക്കമുള്ളവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. സമര സമിതിക്ക് നേതൃത്വം നല്‍കുന്ന ഫാദര്‍ യൂജിന്‍ പെരേര അടക്കം നിരവധി വൈദികര്‍ക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
വൈദികര്‍ക്കെതിരെ അന്യായമായി കേസെടുത്ത  നടപടിക്കെതിരെ  ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ വലിയ തോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സമര രംഗത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്കെതിരെ പത്ത് കേസുകളെടുത്തപ്പോള്‍ തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമര സമിതിക്കെതിരെ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസിനെ ഭയക്കുന്നില്ലെന്നും  നിയമപരമായി നേരിടുമെന്നും ഫാദര്‍ യൂജിന്‍ പെരേര വ്യക്തമാക്കി. സമാധാനപരമായി സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാനാണ് സര്‍ക്കാരും അദാനിയും ശ്രമിക്കുന്നത്. സ്ത്രീകളെയടക്കം ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്ന് ഫാ. യൂജിന്‍ പെരേര  ആരോപിച്ചു.

അതിനിടെ  വിഴിഞ്ഞം ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖ നിര്‍മാണം വൈകുന്നതു മൂലമുള്ള  നഷ്ടം  ലത്തീന്‍ അതിരൂപതയില്‍ നിന്ന്  ഈടാക്കാനുള്ള ശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 
വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകുന്നതിലൂടെ  പ്രതിദിനം രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടന്നാണ് അദാനി ഗ്രൂപ്പിന്റെ അവകാശ വാദം. ഇതുവരെയുള്ള  ആകെ നഷ്ടം 200 കോടിക്ക് മുകളില്‍ വരുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. 
എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും സമരത്തില്‍ നിന്ന് പിന്നോക്കം പോകില്ലന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി.  തുടര്‍ സമരത്തിന്റെ ഭാഗമായി ഓഖി വര്‍ഷികമായ 29 ന് തിരുവനന്തപുരം അതിരൂപതയിലെ എല്ലാ വീടുകളിലും മെഴുകുതിരി കത്തിക്കണമെന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലുള്ള സമരപ്പന്തലിലെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു. 
 തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ ഡിസംബര്‍ 11 വരെയുള്ള സമര ക്രമവും ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറിലുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.