ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം: കെസിവൈഎം

ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം: കെസിവൈഎം

കൊച്ചി: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കടലിന്റെ മക്കള്‍ നടത്തുന്ന സമര പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കം ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണന്ന് കെസിവൈഎം. അതിജീവനത്തിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം തങ്ങളുടെ ജീവിതവും സുരക്ഷയും ഒരുക്കുന്നതിനു വേണ്ടിയാണന്ന് കെസിവൈഎം സംസ്ഥാന സമിതി വിലയിരുത്തി.

വിഴിഞ്ഞം സമരം നാടിന്റെ വികസന പ്രവര്‍ത്തനത്തെ തകര്‍ക്കുവാനല്ല, വികസന പ്രവര്‍ത്തങ്ങള്‍ ബാധിക്കുന്ന ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ പോരാട്ടമാണ്. സമരം സംഘര്‍ഷ ഭരിതമാകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കേണ്ട സര്‍ക്കാര്‍ തന്നെ സമരത്തെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കരുതെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയില്‍ പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ബിച്ചു കുര്യന്‍ തോമസ്, വൈസ് പ്രസിഡന്റുമാരായ ഡെലിന്‍ ഡേവിഡ്, ജിബിന്‍ ഗബ്രിയേല്‍, സെക്രട്ടറിമാരായ തുഷാര തോമസ്, ഷിജോ നിലക്കപ്പള്ളി, ലിനറ്റ് വര്‍ഗീസ്, സ്മിത ആന്റണി, ട്രഷറര്‍ ലിനു വി ഡേവിഡ്, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, സി. റോസ് മെറിന്‍ എന്നിവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.