യുഎഇ ദേശീയ ദിനം: 1530 തടവുകാരെ വിട്ടയക്കാന്‍ യുഎഇ രാഷ്ട്രപതി ഉത്തരവിട്ടു.

യുഎഇ ദേശീയ ദിനം:  1530 തടവുകാരെ വിട്ടയക്കാന്‍ യുഎഇ രാഷ്ട്രപതി ഉത്തരവിട്ടു.

അബുദാബി: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 1530 തടവുകാരെ വിട്ടയക്കാന്‍ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ചവർക്കാണ് മാപ്പ് നല്‍കി വിട്ടയക്കുന്നത്. ഈ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും നിർദ്ദേശമുണ്ട്.

തടവുകാർക്ക് പുതുതായി ജീവിതം ആരംഭിക്കാനും ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനുമുളള അവസരമാണ് ഭരണാധികാരികള്‍ നല‍്കുന്നത്. എല്ലാ വർഷവും, പ്രത്യേക അവസരങ്ങളിൽ ഇത്തരത്തില്‍ തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.