തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയേയും കുഞ്ഞിനെയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റവും ഭാര്യ റുഖിയയ്ക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തും. രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
2011 ലാണ് വിദ്യയെയും മകള്‍ ഗൗരിയേയും കാണാതാകുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് അന്ന് ഉണ്ടായത്. വിദ്യയുടെ അമ്മയോട് പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അത് കൊടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
മാഹിന്‍ കണ്ണിനെതിരെയും അമ്മ പൊലീസില്‍ പരാതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അയാളെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയാണുണ്ടായത്. വിദ്യയെയും കുഞ്ഞിനെയും സുഹൃത്തിന്റെ വീട്ടില്‍ ആക്കിയെന്ന് അയാള്‍ പറഞ്ഞത് പൊലീസ് വിശ്വസിച്ചു. യുവതിയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും പൊലീസ് ശേഖരിച്ചില്ല.
അതിനിടെ 2011 ഓഗസ്റ്റ് 19 ന് കുളച്ചലില്‍ നിന്ന് വിദ്യയുടെ മൃതദേഹവും 23 ന് മകള്‍ ഗൗരിയുടെ മൃതദേഹവും കിട്ടിയിരുന്നു. തമിഴ്നാട് പൊലീസ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ കേസ് വീണ്ടും പൊടിതട്ടിയെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചായിരുന്നു തുടരന്വേഷണം. അന്വേഷണം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ കേസ് തെളിയുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.