ദേശീയ ദിനം തടവുകാ‍ർക്ക് മോചനം നല്‍കി ഭരണാധികാരികള്‍

ദേശീയ ദിനം തടവുകാ‍ർക്ക് മോചനം നല്‍കി ഭരണാധികാരികള്‍

ദുബായ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായിലെ ജയിലുകളില്‍ കഴിയുന്ന 1040 തടവുകാരെ വിട്ടയക്കാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിർദ്ദേശം നല്‍കി. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ചവകർക്കാണ് മാപ്പ് നല്‍കി വിട്ടയക്കുന്നത്. കഴിഞ്ഞ ദിവസം 1530 തടവുകാരെ വിട്ടയക്കാന്‍ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും നിർദ്ദേശം നല്‍കിയിരുന്നു. ഷാർജ എമിറേറ്റിലെ 333, ഫുജൈറയിലെ 153 തടവുകാരെയാണ് ദേശീയ ദിനം പ്രമാണിച്ച് മോചിപ്പിക്കുന്നത്.


തടവുകാർക്ക് പുതുതായി ജീവിതം ആരംഭിക്കാനും ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനുമുളള അവസരമാണ് ഭരണാധികാരികള്‍ നല‍്കുന്നത്. എല്ലാ വർഷവും, പ്രത്യേക അവസരങ്ങളിൽ ഇത്തരത്തില്‍ തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.