വിഴിഞ്ഞം സംഘര്‍ഷം: 163 കേസ് രജിസ്റ്റര്‍ ചെയ്തു; ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് തടയുമെന്ന് ഡിഐജി നിശാന്തിനി

 വിഴിഞ്ഞം സംഘര്‍ഷം: 163 കേസ് രജിസ്റ്റര്‍ ചെയ്തു; ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് തടയുമെന്ന് ഡിഐജി നിശാന്തിനി

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 163 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. സ്പെഷല്‍ പൊലീസ് സംഘം മേധാവി ഡിഐജി ആര്‍.നിശാന്തിനിയാണ് ഇക്കാര്യമറിയിച്ചത്.

പൊലീസ് സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. താന്‍ പങ്കെടുത്ത യോഗത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ വന്നിട്ടില്ല. എന്‍ഐഎ വിവരം തേടിയോ എന്നതു സംബന്ധിച്ച് പറയാന്‍ കഴിയില്ലെന്നും നിശാന്തിനി വ്യക്തമാക്കി.

അതിനിടെ ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. മാര്‍ച്ച് നടത്തിയാല്‍ പൊലീസ് തടയും. അതിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 750 പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. മാര്‍ച്ചുമായെത്തുന്നവരെ ഒരു കാരണവശാലും പ്രദേശത്തേക്ക് എത്താന്‍ അനുവദിക്കില്ല.

വിഴിഞ്ഞം പ്രത്യേക പൊലീസ് സംഘം സ്പെഷ്യല്‍ കമ്മീഷണറായി നിയോഗിക്കപ്പെട്ട ഡിഐജി നിശാന്തിനി രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളുടെയും മാറ്റും കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അവര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.