ന്യൂഡല്‍ഹി: ആഗോള നന്മ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഇന്ന് ഏറ്റെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചതാണ് ഇക്കാര്യം. നവംബറില്‍ ബാലിയില്‍ ചേര്‍ന്ന് ജി 20 ഉച്ചകോടിയിലാണ് അടുത്ത ഗ്രൂപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യയെ തിരഞ്ഞെടുത്തത്.
ഭീകരത, കാലാവസ്ഥാ വ്യതിയാനം, മഹാമാരികള്‍ തുടങ്ങിയ വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഏകത്വം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജി-20 പ്രവര്‍ത്തിക്കും . ഇന്ത്യയുടെ നേതൃത്വത്തിലാവും ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന കുറിപ്പിനൊപ്പം റഷ്യ, സിംഗപ്പൂര്‍, നെതര്‍ലാന്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തത് മനുഷ്യരാശിക്ക് മുഴുവന്‍ പ്രയോജനം ചെയ്യുന്നതിനായാണ്. ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മുടെ ചിന്താഗതിയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. മറ്റ് വിഷയങ്ങള്‍ക്കൊപ്പം ഭക്ഷണം, വളങ്ങള്‍, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ആഗോള വിതരണത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.