ഷാർജ: എമിറേറ്റിലെ 400 ഹെക്ടറില്‍ ഗോതമ്പ് വിളയിക്കാനൊരുങ്ങി ഷാർജ.സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഗോതമ്പുകൃഷിക്ക് വിത്തിറക്കി. 400 ഹെക്ടർ സ്ഥലത്താണ് കൃഷി ആരംഭിക്കുന്നത്. ജലസേചന സംവിധാനത്തിന്‍റെ സ്വിച്ച് ഓണ്‍ കർമ്മം ഭരണാധികാരി നിർവ്വഹിച്ചു. 2025 നുള്ളിൽ 1400 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം.പദ്ധതിയുടെ ആദ്യഘട്ടമാണിത്.
കർഷകർക്ക് സൗജന്യ നിരക്കില്‍ വൈദ്യുതിയും വെളളവും എത്തിക്കും. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കാലാവസ്ഥയ്ക്ക് യോജിച്ച വിധം വെളളമെത്തിക്കുന്ന ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. വർഷം 1.7 ദശലക്ഷം മെട്രിക് ടൺ ഗോതമ്പാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
2024 ല്‍ ഗോതമ്പ് കൃഷി 880 ഹെക്ടറിലേക്കും 2025 ല്‍ 1400 ഹെക്ടറിലേക്കും കൃഷി വ്യാപിപ്പിക്കുകയെന്നുളളതാണ് ലക്ഷ്യം. ഇതോടെ ഇറക്കുമതിയുടെ തോത് കുറയ്ക്കാനുമെന്നാണ് വിലയിരുത്തല്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.