വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ശ്രമം; സഹോദരന്‍ തീവ്രവാദിയാണോ എന്ന് ആന്റണി രാജു പറയണം: വി.ഡി സതീശന്‍

വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ശ്രമം; സഹോദരന്‍ തീവ്രവാദിയാണോ എന്ന് ആന്റണി രാജു പറയണം: വി.ഡി സതീശന്‍

കൊല്ലം: വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി എന്തുകൊണ്ട് സമര സമിതിയുമായി സംസാരിക്കുന്നില്ല. മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സമരം അവസാനിപ്പിക്കാവുന്നതേയുള്ളു. വിഴിഞ്ഞത്തെ സമരക്കാരെ സര്‍ക്കാര്‍ മനപൂര്‍വം പ്രകോപിപ്പിച്ചവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം. വിഴിഞ്ഞത്ത് നടക്കുന്നത് കലാപമെന്ന് വരുത്തിത്തീര്‍ക്കാനാണ് ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രമം. സര്‍ക്കാരും സിപിഎമ്മും പ്രചരിപ്പിക്കുന്നത് കള്ളത്തരങ്ങളാണ്. വികസനത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

ദേശാഭിമാനി പുറത്തു വിട്ട ഒന്‍പത് പേരുടെ ചിത്രത്തില്‍ ഒന്ന് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. മന്ത്രിയുടെ സഹോദരന്‍ തീവ്രവാദി ആണോ എന്ന് മന്ത്രി തന്നെ പറയട്ടെ. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച വൈദികനെ വരെ തീവ്രവാദിയാക്കിയെന്നും മന്ത്രിക്കെതിരെ ഫാ.തിയോഡോഷ്യസ് പറഞ്ഞ ആക്ഷേപം അദ്ദേഹം പിന്‍വലിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.