'ഞാന്‍ ജീവിച്ചിരിപ്പുണ്ട്'; താന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍ മധുമോഹന്‍

'ഞാന്‍ ജീവിച്ചിരിപ്പുണ്ട്'; താന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍ മധുമോഹന്‍

കൊച്ചി: താന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍ മധുമോഹന്‍ രംഗത്ത്. മധുമോഹന്‍ അന്തരിച്ചുവെന്ന് മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മധുമോഹന്‍ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായി വാര്‍ത്തകള്‍ കൊടുക്കുന്നത് ശരിയല്ലെന്നും മധുമോഹന്‍ പറഞ്ഞു. നിലവില്‍ ചെന്നൈയില്‍ ജോലിത്തിരക്കിലാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.

വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ ചലച്ചിത്ര സംഘടനയായ ഫെഫ്ക ഉള്‍പ്പെടെ മധുമോഹന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു.

ദൂരദര്‍ശനിലെ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് മധുമോഹന്‍. ദൂരദര്‍ശനിലെ ആദ്യ മെഗാ പരമ്പരയായ മാനസിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. അഭിനയത്തിന് പുറമെ, സംവിധാനം, നിര്‍മാണം, തിരക്കഥ എന്നീ മേഖലകളിലും ശ്രദ്ധേയനാണ്.

തൊണ്ണൂറുകളിലെ ടിവി പ്രേക്ഷകരുടെ പ്രിയതാരമാണ് മധുമോഹന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.