സാങ്കേതിക തകരാര്‍; നെടുമ്പാശേരിയില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി

സാങ്കേതിക തകരാര്‍; നെടുമ്പാശേരിയില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ വിമാനം അടിയന്തിര നിലത്തിറക്കി. ജിദ്ദയില്‍ നിന്നും നെടുമ്പാശേരിയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് -എസ്.ജി -036 വിമാനമാണ് അടിയന്തരമായി ഇറക്കിയത്. ഹൈഡ്രോളിക് തകരാറാണാണ് കാരണമെന്നാണ് പ്രാഥമിക വിവരം. 

വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമായി 197 പേരുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.59നാണ് വിമാനത്താവളത്തില്‍ ആദ്യം ജാഗ്രതാ നിര്‍ദേശം ലഭിക്കുന്നത്. തുടര്‍ന്ന് 6.29ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആശുപത്രികളിലടക്കം ജാഗ്രതാ നിര്‍ദേശം നല്‍കി. ഏറെ പരിശ്രമത്തിനു ശേഷം 7.19നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്.
രണ്ടു പൈലറ്റുമാര്‍ക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. നിലവില്‍ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ടുണ്ട്. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.