ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ച് അവസാനിച്ചുവെങ്കിലും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അളക്കാന്‍ കഴിയുന്ന ഉയരങ്ങള്‍ക്ക് അവസാനമില്ല. ആരാധകർക്കിടയില്‍ ഫസയെന്ന് അറിയപ്പെടുന്ന ഷെയ്ഖ് ഹംദാന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലേക്ക് കോണിപ്പടികളിലൂടെ നടന്ന് കയറിയാണ് തന്‍റെ കായികക്ഷമത വീണ്ടും തെളിയിച്ചിരിക്കുന്നത്.
ബുർജ് ഖലീഫ ചലഞ്ച് എന്ന അടിക്കുറിപ്പ് നല്‍കി ഹംദാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ടീം അംഗങ്ങൾക്കൊപ്പം കയറുന്നതിന് മുമ്പുള്ള തയ്യാറെടുപ്പ് കാണിക്കുന്ന ഒരു വീഡിയോയാണ് പോസ്റ്റ് ചെയ്തത്.
ടൈമർ സെറ്റ് ചെയ്താണ് ബുർജ് ഖലീഫ ചലഞ്ച് ഹംദാന്‍ ഏറ്റെടുത്തത്. 37 മിനിറ്റ് 38 സെക്കന്‍റുകൊണ്ടാണ് 160 നിലകളുളള ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലെ നിലയില്‍ ഹംദാനും സംഘവും എത്തിയത്.
സാഹസിക പ്രവൃത്തികള്‍കൊണ്ട് ഇതിന് മുന്‍പും അത്ഭുതപ്പെടുത്താറുണ്ട് ഷെയ്ഖ് ഹംദാന്‍. സ്കൈ ഡൈവിംഗ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലെല്ലാം സജീവ പങ്കാളിയാണ് ദുബായ് കിരീടാവകാശി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.