രാഷ്ട്രീയ കൊലക്കേസ് പ്രതികള്‍ക്ക് ഇനി മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ഇളവ്; കേരളത്തില്‍ ഇതാദ്യം

രാഷ്ട്രീയ കൊലക്കേസ് പ്രതികള്‍ക്ക് ഇനി മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ഇളവ്; കേരളത്തില്‍ ഇതാദ്യം

തിരുവനന്തപുരം: ഇതുവരെ ശിക്ഷ ഇളവിന് അര്‍ഹത ഇല്ലാതിരുന്ന രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികള്‍ക്ക് ഇനി കേരളപ്പിറവി, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നീ വിശേഷ അവസരങ്ങളില്‍ ശിക്ഷ ഇളവ് അനുവദിക്കാന്‍ തീരുമാനം. ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവ് ലഭിക്കും.

പുതിയ തീരുമാനത്തോടെ ജീവപര്യന്തം അനുഭവിക്കുന്ന പല രാഷ്ട്രീയ കുറ്റവാളികള്‍ക്കും ശിക്ഷാ കാലാവധി പൂര്‍ത്തിയാവും മുന്‍പേ പുറത്തിറങ്ങാന്‍ വഴി തെളിഞ്ഞു.

രാഷ്ട്രീയ കൊലക്കേസുകളില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരെ 14 വര്‍ഷം പൂര്‍ത്തിയാവും മുന്‍പ് ഇളവ് നല്‍കി വിട്ടയയ്ക്കരുതെന്ന് 2018ലെ ഉത്തരവില്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിരുന്നു. അത് പുതിയ ഉത്തരവില്‍ ഒഴിവാക്കി. നവംബര്‍ 25 ന് ഇറക്കിയ പുതിയ മാനദണ്ഡ പ്രകാരം രാഷ്ട്രീയകൊലക്കേസ് പ്രതികള്‍ക്കും ശിക്ഷ ഇളവ് നല്‍കാം.

കഴിഞ്ഞ മാസം 23 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷ ഇളവിന് അനുമതി നല്‍കിയത്. കൊലപാതകം, വധ ഗൂഢാലോചന, വധശ്രമം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികള്‍ക്കും ഇനി ഇളവ് ലഭിക്കും. നിലവില്‍ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ആര്‍ക്കും ഇളവു നല്‍കിയിരുന്നില്ല.

കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവര്‍, കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയവര്‍, മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതികള്‍, ലഹരിമരുന്ന് പ്രതികള്‍, വര്‍ഗീയ കൊല നടത്തിയവര്‍, 65 വയസിനു മുകളിലുള്ളവരെ കൊലപ്പെടുത്തിയവര്‍, കള്ളക്കടത്തിനിടെ കൊല നടത്തിയവര്‍, ഡ്യൂട്ടിക്കിടെ സര്‍ക്കാര്‍ ജീവനക്കാരെ കൊലപ്പെടുത്തിയവര്‍, വാടക കൊലയാളികള്‍, മറ്റു സംസ്ഥാനങ്ങളിലെ കോടതികള്‍ ശിക്ഷിച്ചവര്‍, ശിക്ഷ അനുഭവിക്കുന്ന വിദേശികള്‍, പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, സ്ത്രീധന കൊലയാളികള്‍, ഇരട്ടക്കൊലക്കേസ് പ്രതികള്‍, പരോളില്‍ കൊല നടത്തിയവര്‍, ജയിലില്‍ കൊല നടത്തിയവര്‍, ഭീകരാക്രമണത്തിനിടെ കൊല നടത്തിയവര്‍, ആസിഡ് ആക്രമണം നടത്തിയവര്‍, മദ്യദുരന്തത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്കൊന്നും ശിക്ഷ ഇളവ് നല്‍കരുതെന്ന് കോടതിക നിര്‍ദേശിച്ചവര്‍ എന്നിവര്‍ക്ക് പുതിയ നിര്‍ദേശം അനുസരിച്ച് ഇളവ് ലഭിക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.