പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ടെന്ന് വിദഗ്ദര്‍. ആന്റിബയോട്ടിക്കുകളാല്‍ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്. പതിമുഖത്തില്‍ അടങ്ങിയിട്ടുള്ള സാപ്പോണിന്‍ പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളെ തടയാനും കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പതിമുഖം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.പതിമുഖത്തിന്റെ സത്തില്‍ വന്‍കുടല്‍ അര്‍ബുദത്തെ ചെറുക്കാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പതിമുഖം വെള്ളത്തിന്റെ ഗ്യാസ്ട്രോ പ്രൊട്ടക്റ്റീവ് പ്രവര്‍ത്തനങ്ങള്‍ അള്‍സര്‍ ചികിത്സിക്കുന്നതിന് ഉപയോഗിക്കാറുണ്ട്.
വായില്‍ കാണപ്പെടുന്ന സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടന്‍സ് എന്ന പ്രത്യേകതരം ബാക്ടീരിയയ്‌ക്കെതിരെയും ഇതിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഈ വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.
പതിമുഖം ഇട്ട് കുറഞ്ഞത് രണ്ട് മുതല്‍ മൂന്നു മിനിറ്റ് എങ്കിലും വെള്ളം നന്നായി തിളപ്പിക്കണം. എങ്കില്‍ മാത്രമേ നിറവും ഗുണവും വെള്ളത്തില്‍ നന്നായി ഇറങ്ങുകയുള്ളു. നാല് മുതല്‍ അഞ്ച് ലിറ്റര്‍ വെള്ളത്തിലേക്ക് അര ടീസ്പൂണ്‍ പതിമുകം ചേര്‍ത്ത് നന്നായി തിളപ്പിക്കണം. വെള്ളത്തിന്റെ നിറം പിങ്ക് ആകുന്നത് വരെ തിളപ്പിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.