തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വ്യക്തമായ ആധിപത്യത്തോടെ പാലക്കാട് ജൈത്രയാത്ര തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തേക്കാള്‍ ഇരട്ടിയോളം പോയിന്റുകള്‍ നേടിയാണ് നിലവിലെ ചാംപ്യന്‍മാരുടെ കിരീടത്തിലേക്കുള്ള കുതിപ്പ്. സ്‌കൂള്‍ തലത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനെ പിന്നിലാക്കി മലപ്പുറം കടക്കാശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് മുന്നിലെത്തി. 37 പോയിന്റാണ് ഐഡിയല്‍ സ്‌കൂളിനുള്ളത്.
ഒന്നാം സ്ഥാനത്തുള്ള പാലക്കാടിന് 109 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 54 പോയിന്റും മൂന്നും നാലും സ്ഥാനത്തുള്ള മലപ്പുറത്തിന് 45 പോയിന്റും കോഴിക്കോടിന് 36 പോയിന്റുമാണുള്ളത്. 35 പോയിന്റുള്ള കോട്ടയമാണ് അഞ്ചാം സ്ഥാനത്ത്. സ്‌കൂള്‍ പട്ടികയില്‍ 30 പോയിന്റുള്ള കോതമംഗലം മാര്‍ ബേസിലാണ് ഐഡിയല്‍ സ്‌കൂളിന് തൊട്ട് പിന്നിലുള്ളത്. മൂന്നാം സ്ഥാനത്ത് പാലക്കാട് കല്ലടി എച്ച്എസും (28 പോയിന്റ്), നാലാം സ്ഥാനത്ത് കോഴിക്കോട് സെന്റ് ജോസഫ്‌സ് എച്ച്എസും (21) അഞ്ചാം സ്ഥാനത്ത് പറളി എച്ച്എസും (20) മാണുള്ളത്.
45 ഫൈനലുകളാണ് പൂര്‍ത്തിയായപ്പോള്‍ ഇന്ന് പിറന്നത് ഒറ്റ റെക്കോര്‍ഡ് മാത്രമാണ് പിറന്നത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പാര്‍വണ ജിതേഷ് (10.11 മീറ്റര്‍) റെക്കോര്‍ഡ് നേടിയത്. 9.54 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് തിരുത്തിയത്.
മീറ്റിലെ ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളിലെ സി.വി. അനുരാജും പാലക്കാട് പുളിയാപറമ്പ് എച്ച്.എസിലെ മേഘ എസും വേഗമേറിയ താരങ്ങളായി. സിനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10.90 സെക്കന്റിലാണ് അനുരാജ് ഒന്നാമനായി ഫിനിഷ് ചെയ്തത്. 12.23 സെക്കന്റിലായിരുന്നു മേഘയുടെ നേട്ടം. മേഘ ആദ്യമായാണ് സ്‌കൂള്‍ മീറ്റില്‍ സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്. ഇക്കഴിഞ്ഞ ജുനിയര്‍ നാഷണല്‍ മീറ്റില്‍ സ്വര്‍ണവും, യൂത്ത് നാഷണല്‍ അത്ലറ്റിക് മീറ്റില്‍ വെള്ളിയും നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.