ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പിതൃവേദി റൂബി ജൂബിലി ഉദ്ഘാടനവും നാല്പതാം ജന്മദിനാഘോഷവും ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. ഡിസംബര്‍ നാല് ഞായറാഴ്ച നടന്ന ചടങ്ങില്‍ ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ മുന്‍കാല പിതൃവേദി പ്രസിഡന്റ്മാരെ ആദരിക്കല്‍ ചടങ്ങും ലോഗോ പ്രകാശനവും നടന്നു. അതിരൂപതയിലെ പതിനെട്ട് ഫൊറോനകളിലായി ഏതാണ്ട് 230 ഘടകങ്ങളാണ് പിതൃവേദിക്കുള്ളത്. 1983- ഡിസംബർ 4-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട പിതൃവേദിയുടെ ലക്‌ഷ്യം കുടുംബത്തിലൂടെ ലോകത്തെ നവീകരിക്കുക എന്നതാണ്.
ചങ്ങനാശേരി സന്ദേശ നിലയത്തിൽ വച്ച് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖ പ്രഭാഷണവും പ്രസിഡന്റ് എ.പി തോമസ് അധ്യക്ഷ പ്രസംഗവും നടത്തി. മുന്‍കാല പ്രസിഡന്റുമാരെ ആദരിക്കലും ലോഗോ പ്രകാശനവും കാരുണ്യ ഫലക പ്രകാശനവും മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു.
ട്രഷറര്‍ ജിനോദ് എബ്രഹാം ലോഗോ വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി ജിജി പുളിച്ചുമാക്കല്‍ അതിരൂപത സമിതിക്കുവേണ്ടിയും 16 ഫൊറോനയില്‍ നിന്നുമുള്ള ഫൊറോന പ്രസിഡന്റുമാര്‍ അതത് ഫോറോന സമിതിക്കു വേണ്ടിയും ജീവകാരുണ്യ ജ്യോതി ഏറ്റുവാങ്ങി.
അഡ്വ. ജോജി ചിറയില്‍ ( അതിരൂപതാ പി.ആര്‍.ഒ), ആന്‍സി മാത്യു ചെന്നോത്ത് ( മാതൃവേദി അതിരൂപത പ്രസിഡന്റ്), ഫാ. ബിജോ ഇരുപ്പുക്കാട്ട് ( അസി. ഡയറക്ടര്‍) എന്നിവര്‍ ആശംസകൾ അര്‍പ്പിച്ചു.
എബ്രഹാം പുത്തന്‍കുളം,കെ.സി. ജോണ്‍ കല്ലുപുരയ്ക്കല്‍,ടോമിച്ചന്‍ മേപ്പുറം,ആന്റണി തോമസ് വാണിയപ്പുരയ്ക്കല്‍,നെല്ലിക്കല്‍ വര്‍ഗീസ് മാത്യൂ,ജോസ് പടിഞ്ഞാറേവീട്,ലാലി ഇളപ്പുങ്കല്‍,എ.പി. തോമസ്,സി.ജെ. തോമസ് പുത്തന്‍കുളം എന്നിവരാണ് ആദരിക്കപ്പെട്ട മുൻകാല പ്രസിഡണ്ട്മാർ.
പിതൃവേദി വൈസ് പ്രസിഡന്റുമാരായ ജോയി പാറപ്പുറവും ജോണ്‍ പോളും ചേര്‍ന്ന് പതാക ഉയര്‍ത്തി. അതിരൂപത ആനിമേറ്ററായ സിസ്റ്റര്‍ ജോബിന്‍ എഫ്‌സിസി ഈശ്വര പ്രാര്‍ത്ഥനയും,ജോയിന്റ് സെക്രട്ടറി ജോജോ എതിരേറ്റ് നന്ദി പ്രകാശനവും നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.