തിരുവനന്തപുരം: ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കം ചെയ്യുന്നത് ഉൾപ്പടെ പതിനഞ്ചിലേറെ ബില്ലുകളുടെ വിധി നിർണയിക്കുന്ന ഏഴാം നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം, വിഴിഞ്ഞം സമരം, വിലക്കയറ്റം, എൽദോസ് കുന്നപ്പിള്ളിയ്ക്ക് എതിരെയുള്ള പീഡന കേസ് ഉൾപ്പടെ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. അതേസമയം സഭയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ രാവിലെ എട്ടിന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഗവർണർ വിഷയത്തിൽ പ്രതിപക്ഷത്തെ ഭിന്നത സഭയിൽ ഭരണപക്ഷം ആയുധമാക്കിയേക്കും.
ഗവർണറോടുളള സമീപനത്തിൽ ലീഗ് എതിർപ്പ് പരസ്യമാക്കിയിരുന്നു. തരൂരിന്റെ സന്ദർശനത്തിൽ വിവാദം തുടരുന്നതും ലീഗിന് അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലുളള ലീഗ് നിലപാട് ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഉന്നയിക്കും.
സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുളള ബിൽ പാസാക്കുകയാണ് നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. സർവകലാശാല ഭരണത്തിൽ ഗവർണർ അനാവശ്യമായി ഇടപെടുന്നു, വിസിമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവി വത്കരണം നടത്താൻ ശ്രമിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് സർക്കാർ ഗവർണർക്കെതിരെ ഉന്നയിക്കുന്നത്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരവും, രാഷട്രീയ കൊലപാതകങ്ങളിൽ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകുന്നതും സഭയിൽ ചർച്ചയാകും. ഡിസംബർ 15 വരെയാണ് നിയമസഭാ സമ്മേളനം ചേരുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.