മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ഔദ്യോഗിക വസതിയിലെ കോണിപ്പടിയില്‍ നിന്ന് വഴുതിവീണു. കുടലിലും ഉദരത്തിലും അര്‍ബുദം ബാധിച്ച പുടിന്റെ ആരോഗ്യനില ഇതോടെ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. ഒരു ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എഴുപതുകാരനായ പുടിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
വീഴ്ചയുടെ ആഘാതത്തില്‍ അറിയാതെ മലമൂത്ര വിസര്‍ജനം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. വീണ ഉടനെത്തന്നെ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്‍കി. 70 വയസുകാരനായ പുടിന്റെ അനാരോഗ്യം സംബന്ധിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കോണിപ്പടിയിലെ അവസാന അഞ്ച് പടികള്‍ക്ക് മുമ്പാണ് വീണത്.
കഴിഞ്ഞ മാസം ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുടിന്‍ ഹസ്തദാനം ചെയ്യുമ്പോള്‍ കൈകള്‍ അര്‍ബുദ ബാധ മൂലം പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെട്ടതായി യു.കെ. ആസ്ഥാനമായുള്ള എക്സ്പ്രസ് റി-പ്പോര്‍ട്ട് ചെയ്തിരുന്നു. നടക്കുമ്പോള്‍ വേച്ചുവേച്ച് പോയതായും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുടിന്റെ ആരോഗ്യം ക്ഷയിക്കുന്നുവെന്ന അനുമാനങ്ങള്‍ക്കു ബലം നല്‍കുന്നതാണ് ഈ സംഭവങ്ങള്‍. അര്‍ബുദം കാരണം പുടിന്‍ മോശം നിലയിലാണെന്ന് പ്രസിഡന്റുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. അതേസമയം, രോഗകാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടന്നിട്ടില്ലെങ്കിലും പുടിന്‍ ഗുരുതര രോഗത്തിന് അടിമപ്പെട്ടതിനാലാണ് ഉക്രെയ്ന്‍ യുദ്ധസാഹചര്യം പോലും രൂപപ്പെട്ടതെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.
അതേ സമയം കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ പുടിന്‍ സന്ദര്‍ശനം നടത്തുമെന്ന് ക്രെംലിന്‍ വക്താവ് ഡിമിട്രി പെസ്‌കൊവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സന്ദര്‍ശനം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയോട് കൂട്ടിച്ചേര്‍ത്തെന്ന് പുടിന്‍ പ്രഖ്യാപിച്ച കിഴക്കന്‍ ഉക്രെയ്‌നിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉക്രെയ്‌നെയും പാശ്ചാത്യ രാജ്യങ്ങളെയും പ്രകോപിപ്പിക്കുമെന്നാണു വിലയിരുത്തല്‍.
1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കുശേഷം പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിലാണ് റഷ്യ. ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിയിരിക്കുകയാണ്. എട്ടു മാസത്തിലേറെയായിട്ടും ഉക്രെയ്‌നില്‍ സമ്പൂര്‍ണ മേധാവിത്വം നേടാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, വന്‍ തോതിലുള്ള ആള്‍നഷ്ടം സംഭവിക്കുകയും യുദ്ധസാമഗ്രികള്‍ നശിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.