കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണി: രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം കൊച്ചിയില്‍

കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണി: രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം കൊച്ചിയില്‍

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം കൊച്ചിയില്‍ തുടങ്ങാന്‍ സഹകരണ വകുപ്പ്. കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രം ചെയ്തിട്ടുള്ളത്.

സഹകരണവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും കയറ്റുമതികേന്ദ്രം. ബജറ്റില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ഏജന്‍സിവഴി ഉല്‍പന്നങ്ങള്‍ അയയ്ക്കാനും വിദേശ ഏജന്‍സികളുമായി ഇടപാടുകള്‍ നടത്താനും സഹകരണസംഘങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിക്കലാണ് ഒരു ലക്ഷ്യം.

നിലവിലെ കോ-ഓപ് മാര്‍ട്ടുകള്‍ എല്ലാപഞ്ചായത്തുകളിലും വ്യാപിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍ സഹകരണ ഉല്‍പന്നങ്ങളെത്തിക്കാനും പദ്ധതിയുണ്ട്. 16 സംസ്ഥാനങ്ങളില്‍ ഈ ഉല്‍പന്നങ്ങളെത്തിക്കുന്നതിന് ഏജന്‍സികളുമായി സഹകരണസംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് ചര്‍ച്ചനടത്തി.

ഗള്‍ഫ്-യൂറോപ്യന്‍ രാജ്യങ്ങളില്‍ കേരളത്തിലെ തനത് ഉല്‍പന്നങ്ങള്‍ക്ക് നല്ല വിപണിയുണ്ട്. എന്നാല്‍, രണ്ടു സഹകരണ സ്ഥാപനങ്ങളേ ഉല്‍പന്നങ്ങള്‍ വിദേശത്തേക്കയയ്ക്കുന്നുള്ളൂ. ഇതിനു പരിഹാരമായിട്ടാണ് പുതിയ പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.