തട്ടിപ്പ് നടത്തിയത് റിജില്‍ ഒറ്റക്ക്; കോഴിക്കോട് കോര്‍പറേഷന് നഷ്ടം 12.6 കോടി

തട്ടിപ്പ് നടത്തിയത് റിജില്‍ ഒറ്റക്ക്; കോഴിക്കോട് കോര്‍പറേഷന് നഷ്ടം 12.6 കോടി

കോഴിക്കോട്: പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ കോടികളുടെ തിരിമറി നടത്തിയത് മുന്‍ ബാങ്ക് മാനേജര്‍ റില്‍ ഒറ്റക്കാണെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പില്‍ കോഴിക്കോട് കോര്‍പറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണെന്നും കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസിപി ആന്റണി ടിഎ വ്യക്തമാക്കി. ഇതില്‍ 2.53 കോടി രൂപ ബാങ്ക് കോര്‍പറേഷന് തിരികെ നല്‍കി. ഇനി കോര്‍പറേഷന് കിട്ടാനുള്ളത് 10.7 കോടി രൂപയാണ്. ബാങ്കില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറിയാണ് നടന്നത്.

അതേസമയം തട്ടിപ്പ് നടത്തിയ റിജിലിന്റെ അക്കൗണ്ടില്‍ ആയിരം രൂപ പോലും ഇപ്പോഴില്ല. ആകെ 17 അക്കൗണ്ടുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിയിലേക്കുമാണെും എസിപി വ്യക്തമാക്കി.

കോഴിക്കോട് ലിങ്ക് റോഡ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ ഇന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അസിസ്റ്റന്റ്് കമ്മീഷണര്‍ ടി.എ ആന്റണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടന്നിട്ടുണ്ട്. റിജിലിന്റെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഇതിനിടെ പ്രതിയായ എം.പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം എട്ടിന് കോഴിക്കോട് ജില്ലാ കോടതി വിധി പറയും. നവംബര്‍ 29 മുതല്‍ ഇയാള്‍ ഒളിവിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.