ചങ്ങനാശേരി:
ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഡിസംബര്‍ 28 ന് സമാപിക്കും. പ്ലാറ്റിനം ജൂബിലി സമാപനത്തോട് അനുബന്ധിച്ചു അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുഞ്ഞുമിഷണറിമാര്‍ ഒരുമിച്ച് അണിനിരക്കും. സമാപന റാലിയായ 'പ്രേഷിത റാലി 2022' ഡിസംബര്‍ 28 ന് 2:30 ന് ആരംഭിക്കും.
സംഘടനാ സ്ഥാപക പിതാവ് മാര്‍ ജെയിംസ് കാളാശേരിയുടെ കബറിടത്തിങ്കല്‍ നിന്നും എസ്.ബി കോളേജ് മാര്‍ ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്കാണ് റാലി നടത്തപ്പെടുന്നത്.
റാലിയിലേക്ക് കുഞ്ഞുമിഷണറിമാരെ ഏറെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ചെറുപുഷ്പ മിഷന്‍ ലീഗ് ചങ്ങനാശേരി അതിരൂപത അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26